സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 36,040 രൂപയായി
തിരുവനന്തപുരം: (www.kasargodvartha.com 27.11.2021) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വെള്ളിയാഴ്ച രാവിലെ പവന് 35,880 രൂപയായിരുന്നു സ്വര്‍ണ വില. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 36,040 രൂപയായി. പവന് 160 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പവന് 36,120 രൂപ വരെയായി വില ഉയര്‍ന്നിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വിലയില്‍ കാര്യമായ വ്യത്യാസമില്ല.
ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തില്‍ ശനിയാഴ്ച സ്വര്‍ണ വില 4505 രൂപയാണ്. വെള്ളിയാഴ്ച സ്വര്‍ണ വില ഗ്രാമിന് 4485 രൂപയായിരുന്നു. 20 രൂപയുടെ വര്‍ധനവാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ ഉണ്ടായത്.
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Business, Gold price hiked again on November 27
Powered by Info News For You

Comments
Post a Comment