തമിഴ്നാട്ടിലെ വെല്ലൂരില്‍ പുലര്‍ചെ ശക്തമായ ഭൂചലനം; തീവ്രത 3.6, ആളപായമില്ല


ചെന്നൈ: (www.kvartha.com 29.11.2021) തമിഴ്നാട്ടിലെ വെല്ലൂരില്‍ പുലര്‍ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 4.17നുണ്ടായ ഭൂചലനം 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. വെല്ലൂരില്‍ നിന്ന് 59 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് പ്രഭവകേന്ദ്രം എന്നാണ് എന്‍ സി എസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

News, National, India, Chennai, Earth Quake, Tamilnadu, Earthquake of magnitude 3.6 strikes Tamil Nadu's Vellore


ഭൂചലനത്തില്‍ ആളപായമോ മരണമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് വെല്ലൂരില്‍ ലഭിച്ചത്. ഇതിന്റെ ഫലമായി പുഴകളും, ചെക് ഡാമുകളും നിറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനങ്ങളില്‍ ഭീതിയുളവാക്കി ഭൂചലനം ഉണ്ടായത്. അതേസമയം, ഭൂകമ്പത്തിന്റെ ആഘാതം പുറമേ കാര്യമായി അനുഭവപ്പെട്ടിട്ടില്ലെന്നത് ആശ്വാസമാകുന്നു.

Keywords: News, National, India, Chennai, Earth Quake, Tamilnadu, Earthquake of magnitude 3.6 strikes Tamil Nadu's Vellore

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?