സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 35,760 രൂപ

തിരുവനന്തപുരം: (www.kasargodvartha.com 24.11.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവി രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപയും പവന് 35,760 രൂപയുമായി. ചൊവ്വാഴ്ച സ്വര്‍ണം പവന് 36,040 രൂപയും  തിങ്കളാഴ്ച 36,600 രൂപയായിരുന്നു. 

നവംബര്‍ 16നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 36,920 രൂപയായിരുന്നു പവന് അന്ന് രേഖപ്പെടുത്തിയത്. മൂന്ന്, നാല് തീയതികളിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 35,640 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒക്ടോബര്‍ മാസത്തില്‍ 26നാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. 

Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold price hiked again in Kerala today

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold price hiked again in Kerala today



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?