അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട് ഇന്‍ഗ്ലീഷ് ചാനലില്‍ മുങ്ങി 31 മരണം, നിരവധി പേരെ കാണാതായി
ലന്‍ഡന്‍: (www.kvartha.com 25.11.2021) ഇന്‍ഗ്ലീഷ് ചാനലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട് മുങ്ങി 31 മരണം. നിരവധി പേരെ കാണാതായി. ഫ്രഞ്ച് തുറമുഖമായ കാലെസില്‍ നിന്ന് ഇന്‍ഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ഇന്‍ഗ്ലന്‍ഡിലേക്ക് പോകാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടതെന്നാണ് റിപോര്‍ട്. ഫ്രഞ്ച്, ബ്രിടീഷ് സൈന്യവും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്‌ടെറുകളും ബോടുകളും കപ്പലുകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മീന്‍പിടിത്ത ബോടുകാര്‍ അപകട വിവരം അധികൃതരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 31 പേര്‍ മരിച്ചതായി കണ്ടെത്തി. അതേസമയം ബോടില്‍ എത്രപേര്‍ ഉണ്ടായിരുന്നതായി കൃത്യമായ വിവരമില്ല.
ഇന്‍ഗ്ലീഷ് ചാനലിനെ ശവപ്പറമ്പാകാന്‍ അനുവദിക്കില്ലെന്നും മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. കൊടും തണുപ്പ് കാലമായിട്ടും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുകയാണ്. ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബ്രിടനില്‍ അഭയാര്‍ത്ഥി സെര്‍ടിഫികെറ്റിനായി ക്യാമ്പുകളില്‍ കഴിയുന്നത്.
Keywords: London, News, World, Death, Missing, Accident, English Channel tragedy: 31 migrants feared dead in boat
Powered by Info News For You
Comments
Post a Comment