വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ചതായി പരാതി; 30 ഓളം പേർക്കെതിരെ കേസ്

കോഴിക്കോട്: (www.kvartha.com 29.11.2021) ഇരിങ്ങലിൽ വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ചതായി പരാതി. തലയ്ക്ക് മൺവെട്ടികൊണ്ടുളള അടിയേറ്റതായും പറയുന്നു. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

 
Complaint that assaulted young woman during a road way argument, Kerala, News, Top-Headlines, Complaint, Assault, Woman, Road, attack.



പറമ്പിലൂടെ വഴിവെട്ടുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് നേരത്തെ ചർചകൾ ഉണ്ടായിരുന്നു. എന്നാൽ പറമ്പിലൂടെയുളള നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് അനുകൂല കോടതി വിധി നിലനിൽക്കെ ചിലർ നിർമാണ പ്രവർത്തങ്ങളുമായി മുന്നോട്ട് പോയത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് യുവതി പറഞ്ഞു.

ആദ്യം കല്ലേറുണ്ടായെന്നും പിന്നീട് മൺവെട്ടി ഉപയോഗിച്ച് ആക്രമിച്ചെന്നും യുവതി കൂട്ടിച്ചേർത്തു. ഇവരെ കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് എടുത്തത്.

Keywords : Complaint that assaulted young woman during a road way argument, Kerala, News, Top-Headlines, Complaint, Assault, Woman, Road, attack.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?