3 ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു
കൊച്ചി: (www.kvartha.com 09.11.2021) സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ചൊവ്വാഴ്ച 36,000 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 4500 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ചൊവ്വാഴ്ച കുറഞ്ഞത്. കഴിഞ്ഞ ദിവസം 36080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4510 രൂപയുമായിരുന്നു. ഈ മാസം ആറിന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. പവന് 320 രൂപയാണ് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയിലായിരുന്നു വ്യാപാരം.
ഏറെ നാളുകള്‍ക്ക് ശേഷം പവന് വില 36,000 ന് മുകളില്‍ കടന്നതും ഈ മാസം ആറിനായിരുന്നു. വെള്ളിയാഴ്ച കേരളത്തില്‍ സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബര്‍ രണ്ടിന് വില ഉയര്‍ന്ന് പവന് 35,840 രൂപയായി.
കഴിഞ്ഞ മാസം 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.
അതേസമയം, സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോകറേജ് സ്ഥാപനമായ മോതിലാല്‍ ഓസ്‌വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്‍ഡ്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില.
Powered by Info News For You

Comments
Post a Comment