യമുന എക്സ്പ്രസ് വേയില്‍ അജ്ഞാതരായ 2 ആണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം


ആഗ്ര: (www.kvartha.com 03.11.2021) യമുന എക്സ്പ്രസ് വേയില്‍ രണ്ട് ആണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളുടെ ശരീരത്തിലും മുഖത്തും പരിക്കേറ്റ നിരവധി അടയാളങ്ങളുണ്ടെന്നും ഒരു കുട്ടിയുടെ മൃതദേഹം തലകീഴായി വയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ച രാവിലെ രാവില ഒമ്പത് മണിയോടെ എക്സ്പ്രസ് വേയില്‍ സഞ്ചരിച്ചവരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എക്സ്പ്രസ് വേയില്‍ ഇതിന് മുമ്പും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം റിപോര്‍ട് ചെയ്തിട്ടുണ്ട്.

News, National, India, Agra, Train, Children, Death, Dead Body, Police, Crime, Two minor children found dead on Yamuna Expressway in Mathura


അഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ടെത്തിനും ഡി എന്‍ എ പരിശോധനക്കുമായി അയച്ചെന്ന് എസ് എസ് പി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. രണ്ട് കുട്ടികള്‍ക്കും ഏകദേശം 12 വയസ് പ്രായം വരുമെന്നും അദ്ദേഹം അറിയിച്ചു. മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ തിരിച്ചറിയാനായി സോഷ്യല്‍മീഡിയ വഴി പ്രചരിച്ചു. 

കുട്ടികളുടെ വിവരങ്ങള്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് പൊലീസിന് കൈമാറിയെന്നും എസ് എസ് പി പറഞ്ഞു. ഡോക്ടര്‍മാരുടെ പാനലാണ് പോസ്റ്റ് മോര്‍ടെം നടത്തി റിപോര്‍ട് സമര്‍പിക്കുക. 72 മണിക്കൂറിനുള്ളില്‍ റിപോര്‍ട് പൊലീസിന് നല്‍കും. പോസ്റ്റ് മോര്‍ടെം നടപടികള്‍ ചിത്രീകരിക്കും. രണ്ട് കുട്ടികളും ജീന്‍സാണ് ധരിച്ചിരിക്കുന്നത്.

Keywords: News, National, India, Agra, Train, Children, Death, Dead Body, Police, Crime, Two minor children found dead on Yamuna Expressway in Mathura

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?