വൈപ്പിനില്‍ ഒരു കുടുംബത്തിലെ 2 പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മാതാവ് ഗുരുതരാവസ്ഥയില്‍


കൊച്ചി: (www.kvartha.com 25.11.2021) വൈപ്പിനില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും മക്കളും ഉള്‍പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരാണ് മരിച്ചത്. ഞാറയ്ക്കല്‍ സ്വദേശി ജോസ്(51), സഹോദരി ഞാറക്കല്‍ സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി(49) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവ് റീത്തയെ (80) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂവരുടെയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടില്‍ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം അറിയിച്ചതനുസരിച്ച് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ച ജോസിന്റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

News, Kerala, State, Kochi, Death, Police, Hospital, Brother and Sister found dead in Vypin, Kochi; Mother in hospital


മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ടെത്തിനായി മാറ്റി. മൂവരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, State, Kochi, Death, Police, Hospital, Brother and Sister found dead in Vypin, Kochi; Mother in hospital

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?