മദ്യപിച്ച് ഓടോ റിക്ഷാ ഡ്രൈവറെ വഴിയിലിട്ട് മര്‍ദിച്ചതായി പരാതി; 2 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍
കോഴിക്കോട്: (www.kvartha.com 18.11.2021) മദ്യപിച്ച് ഓടോ റിക്ഷാ ഡ്രൈവറെ വഴിയിലിട്ട് മര്‍ദിച്ചെന്ന കേസില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. കോഴിക്കോട് ബീച് ആശുപത്രിയിലെ സെക്രടറി അഗസ്റ്റിന്‍, ക്ലെര്‍ക് അരുണ്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്രാന്‍സിസ് റോഡ് സ്വദേശിയായ ഓടോ റിക്ഷാ ഡ്രൈവര്‍ അജ്മല്‍ നാസി നല്‍കിയ പരാതിയിലാണ് നടപടി.
കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് മുന്നില്‍വച്ചാണ് സംഭവം. ബുധനാഴ്ച രാത്രി അജ്മല്‍ നാസിയുടെ ഓടോ റിക്ഷയില്‍ കയറിയ ഇരുവരും യാത്രയ്ക്കിടെ അസഭ്യം പറഞ്ഞെന്നും വഴിയിലിട്ട് മര്‍ദിച്ചെന്നുമാണ് പരാതി.
പൊലീസെന്ന് പറഞ്ഞാണ് തല്ലിയതെന്ന് മര്‍ദനമേറ്റ അജ്മല്‍ നാസി പറയുന്നു. പരിക്കേറ്റ ഇയാളെ ആദ്യം ബീചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി രാത്രിതന്നെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ പരാതിയില്‍ കസബ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
നാട്ടുകാര്‍ പൊലീസിലേല്‍പിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ രാത്രിതന്നെ മദ്യപിച്ചിട്ടുണ്ടായിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇരുവരും മദ്യപിച്ചിരുന്നെന്നാണ് കണ്ടെത്തല്‍.
Powered by Info News For You

Comments
Post a Comment