സംസ്ഥാനത്ത് 29 വരെ കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെലോ അലേര്‍ട്
തിരുവനന്തപുരം: (www.kvartha.com 26.11.2021) സംസ്ഥാനത്ത് നവംബര്‍ 29 തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. അതേസമയം ശനിയാഴ്ച കാസര്‍കോട്, കണ്ണൂര്‍ കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ടുണ്ട്.
കേരളത്തില്‍ മഴ വ്യാപനത്തിന് കാരണമായത് ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി നിലവില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രപ്രദേശ് തമിഴ്‌നാട് തീരത്തു വടക്കുകിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദം തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നവംബര്‍ 29ഓടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ ഇന്‍ഡ്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 110 ശതമനം അധികം മഴപെയ്തു.
Keywords: Thiruvananthapuram, News, Kerala, Rain, Alerts, Yellow alert, Chance of heavy rain; Yellow alert in 11 districts
Powered by Info News For You

Comments
Post a Comment