കോവിഡ് അടച്ചിടൽ കെ എസ് ആർ ടി സിക്ക് കൊടുത്തത് വമ്പൻ പണി; 2885 ബസുകൾ ഉപയോഗശൂന്യമായി; നശിക്കുന്നത് 700 കോടിയിലേറെ രൂപയുടെ പൊതുമുതൽ

തിരുവനന്തപുരം : (www.kvartha.com 18.11.2021) കോവിഡ് അടച്ചിടലിനെ തുടർന്ന് സംസ്ഥാനത്ത് 2885 കെ എസ് ആർ ടി സി ബസുകൾ ഉപയോഗശൂന്യമായതായി റിപോർടുകൾ. ഇതിൽ ഏഴുവർഷം മാത്രം പഴക്കമുള്ള ബസുകൾ പോലുമുണ്ട്. ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് 700 കോടിയിലേറെ രൂപയുടെ പൊതുമുതലാണ് നശിക്കുന്നത്. ലോക്ഡൗണിൽ അറ്റകുറ്റപ്പണി മുടങ്ങിയതോടെ പലബസുകളും പണിമുടക്കി. കോടികൾ വിലവരുന്ന അമ്പതിലധികം ലോ ഫ്ലോർ എസി ബസുകളും അറ്റകുറ്റപ്പണി നടത്താതെ നശിച്ചുകൊണ്ടിരിക്കുകയാണ്.

   
Thiruvananthapuram, Kerala, News, KSRTC, Bus, COVID-19, Top-Headlines, Lockdown, 2885 KSRTC buses halted due to lockdown.



അധികമുള്ള ബസുകൾ യൂനിറ്റുകളിൽനിന്ന് പാർകിങ് സ്ഥലത്തേക്ക് മാറ്റണമെന്ന് ഏപ്രിൽ 15-ന് ഉത്തരവ് ഉണ്ടായിരുന്നു. ഇതോടെ കെ എസ് ആർ ടി സിയുടെ എടപ്പാൾ, ചടയമംഗലം, ചാത്തന്നൂർ, പാറശാല, കായംകുളം, ഇഞ്ചക്കൽ, ചേർത്തല, കാരയ്ക്കാമുറി, ചിറ്റൂർ പാർകിങ് യൂനിറ്റുകളിലും വർക്ഷോപുകളിലുമായി ബസുകൾ കയറ്റിയിട്ടു.

ടയറുകൾ ഇളക്കിമാറ്റി ഡമി ടയറുകൾ ഘടിപ്പിച്ചാണ് ബസുകൾ കയറ്റിയിട്ടത്. ഡീസൽ ടാങ്ക് കാലിയാക്കുകയും ബാറ്ററികൾ ഇളക്കിമാറ്റുകയും ചെയ്തിരുന്നു. 'ഹോൺ, റിയർവ്യൂ മിറർ എന്നിവയില്ല. ചില ബസുകളിൽനിന്ന് സീറ്റുകൾ ഇളക്കിമാറ്റിയിരുന്നു. ബോഡിയിൽ പായൽ പിടിച്ച് അകവും പുറവും വൃത്തിഹീനമായ അവസ്ഥയിലാണ്’-സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കെ എസ് ആർ ടി സി യൂനിറ്റ് ഓഫീസർമാരെ പങ്കെടുപ്പിച്ചു നടന്ന ഉന്നതതല യോഗത്തിൽ നെയ്യാറ്റിൻകര യൂനിറ്റ് ഓഫീസർ പറഞ്ഞതാണിത്.

ആകെയുള്ള 6185 ബസുകളിൽ 3400 എണ്ണമേ കെ എസ് ആർ ടി സി ഓടിക്കുന്നുള്ളൂ. ബാക്കിയുള്ള ബസുകൾ തുരുമ്പ് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. കോവിഡിനുമുൻപ്‌ ശരാശരി ആറരക്കോടി പ്രതിദിനവരുമാനമുണ്ടായിരുന്നത് ഇതോടെ മൂന്നരക്കോടിയായി കുറഞ്ഞിട്ടുമുണ്ട്.
Keywords: Thiruvananthapuram, Kerala, News, KSRTC, Bus, COVID-19, Top-Headlines, Lockdown, 2885 KSRTC buses halted due to lockdown.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?