26-ാമത് ദേശീയ വനിതാ ഫുട് ബോള്‍ ചാംപ്യന്‍ഷിപ് കേരളത്തിലെ 4 വേദികളിലായി 28 ന് തുടങ്ങും; ഫൈനല്‍ ഡിസംബര്‍ 9 ന് കോഴിക്കോട്ട്

തിരുവനന്തപുരം:  (www.kvartha.com 27.11.2021) ഇരുപത്തിയാറാമത് ദേശീയ വനിതാ ഫുട് ബോള്‍ ചാംപ്യന്‍ഷിപ് കേരളത്തിലെ നാലു വേദികളിലായി 28 ന് തുടങ്ങും. കണ്ണൂര്‍ കൂത്തുപറമ്പ് മുന്‍സിപല്‍ സ്റ്റേഡിയം, കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയം, കോഴിക്കോട് മെഡികല്‍ കോളജ് ഗ്രൗന്‍ഡ്, കാലികറ്റ് സര്‍വകലാശാല ഗ്രൗന്‍ഡ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

26th National Women Football Championship will start on November 28th, Thiruvananthapuram, News, Football, Inauguration, Kannur, Women, Sports, Kerala

ടൂര്‍ണമെന്റ് ഉദ്ഘാടനം 28 ന് രാവിലെ ഒമ്പത് മണിക്ക് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഡിസംബര്‍ ഒമ്പതിന് ഇ എം എസ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഡിസംബര്‍ ഏഴിന് ഇതേ വേദിയില്‍ തന്നെയാണ് സെമി ഫൈനലുകളും നടക്കുന്നത്. ക്വാര്‍ടെര്‍ ഫൈനലുകള്‍ ഡിസംബര്‍ അഞ്ചിന് നാല് വേദികളിലുമായി നടക്കും.

ദേശീയ വനിതാ ഫുട് ബോള്‍ ചാംപ്യന്‍ഷിപിന് കേരളം വേദിയാകുന്നത് ഇത് ആദ്യമാണ്. ഗ്രൂപ് കം നോകൗട് അടിസ്ഥാനത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപില്‍ 32 ടീമുകള്‍ എട്ടു ഗ്രൂപുകളിലായി മത്സരിക്കും. ആകെ 55 മത്സരങ്ങളാണ് നടക്കുന്നത്.

ഗ്രൂപ് ജി യില്‍ മിസോറം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ടീമുകള്‍കൊപ്പമാണ് കേരളം. 28 ന് മിസോറമുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. 30 ന് ഉത്തരാഖണ്ഡിനെയും ഡിസംബര്‍ രണ്ടിന് മധ്യപ്രദേശിനെയും നേരിടും. ഇ എം എസ് സ്റ്റേഡിയത്തിലാണ് കേരളം കളിക്കാനിറങ്ങുന്നത്.

നിലവിലെ ജേതാക്കളായ മണിപൂര്‍ ഗ്രൂപ് എയിലും റണേഴ്സ് അപ് ആയ ഒഡിഷ ഗ്രൂപ് എഫിലുമാണ്. തമിഴ്നാട്, റെയില്‍വേ എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ശക്തരായ ടീമുകള്‍. നവംബര്‍ 25 മുതല്‍ ടീമുകള്‍ എത്തിത്തുടങ്ങി.

അഖിലേന്‍ഡ്യ ഫുട് ബോള്‍ ഫെഡറേഷന്‍ ( എ ഐ എഫ് എഫ്) സംഘം നാല് വേദികളും പരിശോധിക്കുകയും വേദികളുടെ നിലവാരത്തില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Keywords: 26th National Women Football Championship will start on November 28th, Thiruvananthapuram, News, Football, Inauguration, Kannur, Women, Sports, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?