ഫ്‌ലാറ്റുകളിലും വ്യാപാരസ്ഥാപങ്ങളിലും ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന; കണ്ടെത്തിയത് രൂക്ഷമായ മാലിന്യ പ്രശ്‌നം; ഫ്‌ലാറ്റ് ഉടമകള്‍ക്കെതിരെ 25000 രൂപ പിഴ
ഉപ്പള: (www.kasargodvartha.com 24.11.2021) മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഫ്‌ലാറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ മിന്നൽ പരിശോധന നടത്തി. മാലിന്യ സംസ്കരണത്തിലെ അപാകതയാണ് പരിശോധനയിൽ വ്യാപകമായി കണ്ടെത്തിയത്. പ്രദേശത്ത് മാലിന്യ പ്രശ്‌നം രൂക്ഷമാണെന്ന പരാതികൾക്കിടെയായിരുന്നു കലക്ടറും സംഘവും എത്തിയത്.
മംഗൽപാടി പഞ്ചായത്ത് പരിധിയിൽ 491 ഫ്‌ലാറ്റുകൾ ഉണ്ടെന്നും എന്നാൽ എവിടെയും മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും കലക്ടർ പറഞ്ഞു.മീൻ മാർകെറ്റിന് സമീപമുള്ള കെട്ടിടങ്ങളിലും, ഓടകളിലും മാലിന്യത്താൽ ദുർഗന്ധം വമിക്കുന്നതായും കലക്ടർ കണ്ടെത്തി.
നിയമം ലംഘിച്ച ഫ്‌ലാറ്റുകൾക്കെതിരെ 25000 രൂപ പിഴ ചുമത്തിയതായും, കെട്ടിട ഉടമ പിഴ അടച്ച് മാലിന്യ സംസ്കരണ യുനിറ്റ് നിർമിച്ച കാര്യം പഞ്ചായത്തിനെ രേഖാ മൂലം ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്നും അല്ലാത്ത പക്ഷം കെട്ടിടത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വൈദ്യുതി വകുപ്പിന് നിർദേശം നൽകുമെന്നും കലക്ടർ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നവർക്ക് ആയിരം രൂപ പാരിതോഷികവും കലക്ടർ പ്രഖ്യാപിച്ചു.
പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രടറി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്താത്ത ഫ്‌ലാറ്റ് ഉടമകള്‍ക്കെതിരെ പിഴയായി 25000 രൂപ ഈടാക്കും. മാലിന്യ നിര്‍മാര്‍ജന സൗകര്യമില്ലാത്ത ഫ്‌ലാറ്റുകളില്‍ ഒരു മാസത്തിനകം സൗകര്യം ഏര്‍പെടുത്തണമെന്നും സെക്രടറി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിർ, വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂർ, ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഹുസൈൻ ബൂൺ, പഞ്ചായത്ത് സെക്രടറി സന്തോഷ് വർഗീസ്, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പ്രേമരാജൻ, മഞ്ചേശ്വരം സർകിൾ ഇൻസ്‌പെക്ടർ സന്തോഷ്, ഹെൽത് ഇൻസ്‌പെക്ടർ ദിലീപ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Keywords: Uppala,Kasaragod, Kerala, News, District Collector, Top-Headlines, Waste, Fine, Mangalpady, Panchayath, President, Police, District Collector's inspection at flat and shopping complexes.
Powered by Info News For You

Comments
Post a Comment