മുന്‍ മിസ് കേരളയും റണറപും മരിച്ച പാലാരിവട്ടത്തെ കാറപകടത്തില്‍ മരണം മൂന്നായി; പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 25 കാരനും മരണത്തിന് കീഴടങ്ങി
കൊച്ചി: (www.kvartha.com 08.11.2021) മുന്‍ മിസ് കേരളയും റണറപും മരിച്ച പാലാരിവട്ടത്തെ കാറപകടത്തില്‍ മരണം മൂന്നായി. മുന്‍ മിസ് കേരള അന്‍സി കബീറി(25)നും, റണര്‍ അപ് അഞ്ജന ഷാജന്‍(24) എന്നിവര്‍ക്ക് പിന്നാലെ കാറിലുണ്ടായിരുന്ന കെ എ മുഹമ്മദ് ആശിഖ്(25) ആണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കില്‍ ചികിത്സയിലായിരുന്ന ആശിഖ് ഞായറാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കാറോടിച്ച അബ്ദുര്‍ റഹ്മാന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ ചികിത്സയിലാണ്.
ഈ മാസം ഒന്നാം തീയതി പുലര്‍ചെ എറണാകുളം ബൈപാസില്‍ വൈറ്റിലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ടവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈകില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നുപോയി.
2019-ല്‍ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അന്‍സി കബീര്‍. ഇതേ മത്സരത്തിലെ റണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശി അഞ്ജന ഷാജന്‍. കേരളത്തിലെ മോഡെലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അന്‍സി കബീറും, അഞ്ജന ഷാജനും.
Powered by Info News For You

Comments
Post a Comment