മാക്കൂട്ടം വഴി കര്‍ണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബര്‍ 24 വരെ നീട്ടി; ഉത്തരവില്‍ വലഞ്ഞ് അന്തര്‍സംസ്ഥാന യാത്രക്കാര്‍
കണ്ണൂര്‍: (www.kvartha.com 19.11.2021) മാക്കൂട്ടം വഴി കര്‍ണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബര്‍ 24 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തില്‍ കുടക് ജില്ല മാക്കൂട്ടം അതിര്‍ത്തിയില്‍ ഏര്‍പെടുത്തിയ നിയന്ത്രണം നവംബര്‍ 15 വരെ മാത്രമേ ഉണ്ടാകുവെന്ന് നേരത്തെ കുടക് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും നടപ്പായില്ല. ഇതോടെ കോവിഡ് നിയന്ത്രണത്തില്‍ അയവുവരുമെന്ന് കരുതിയ അന്തര്‍സംസ്ഥാന യാത്രക്കാര്‍ വീണ്ടും വലഞ്ഞു.
72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് ഉള്ളവരെ മാത്രമാണ് കര്‍ണാടകത്തിലേക്ക് ഇതുവഴി കടത്തിവിടുന്നത്. മാക്കൂട്ടം ചുരം പാതയില്‍ കുടക് ഭരണകൂടം ഏര്‍പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാത്തതില്‍ കുടക് നിവാസികളും പ്രതിഷേധത്തിലാണ്. കുടക് ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കുടക് നിവാസികള്‍.
Keywords: Kannur, News, Kerala, COVID-19, Travel, Restriction, Karnataka, Makoottam, Travel restrictions to Karnataka via Makoottam extended till November 24
Powered by Info News For You

Comments
Post a Comment