കാസർകോട്ടെ ദാഇശ് കേസിൽ പ്രതി കുറ്റക്കാരനെന്ന് എൻ ഐ എ കോടതി; ശിക്ഷാ വിധി നവംബർ 23 ന്
കൊച്ചി: (www.kasargodvartha.com 18.11.2021) കാസര്‍കോട്ട് നിന്ന് 14 പേരെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിൽ പ്രതി കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എൻഐഎ കോടതി. വയനാട്ടിലെ നാശിദുൽ ഹംസഫറിനെ (28) ആണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതി എല്ലാ കുറ്റങ്ങളും സമ്മതിച്ചതായും ശിക്ഷ നവംബർ 23 ന് പ്രഖ്യാപിക്കുമെന്നും എൻഐഎ അറിയിച്ചു.
2016 മെയ് - ജൂലൈ മാസങ്ങളിൽ കാസർകോട്ട് നിന്ന് ഇൻഡ്യ വിട്ട് ദാഇശിൽ ചേർന്നതായി പറയുന്ന 14 പേരുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ് കേസ്. ചന്തേര പൊലീസ് സ്റ്റേഷനിൽ ആദ്യം റെജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2016 ഓഗസ്റ്റ് 24-ന് എൻഐഎ കേസ് റെജിസ്റ്റർ ചെയ്തു. കേസിലെ 16-ാം പ്രതിയായാണ് നാശിദുൽ ഹംസഫറിനെ ഉൾപെടുത്തിയത്.
സംഘത്തോടൊപ്പം ചേരുന്നതിന് നാശിദുൽ ഹംസഫർ 2017 ഒക്ടോബർ മൂന്നിന് ഇൻഡ്യ വിട്ടതായും പിന്നീട് മസ്കറ്റ്, ഒമാൻ, ഇറാൻ വഴി കാബൂളിൽ എത്തിയെന്നുമാണ് കേസ്. 2017 ഒക്ടോബറിൽ അഫ്ഗാൻ സുരക്ഷാ ഏജെൻസികളുടെ പിടിയിലായ ഹംസഫറിനെ അവിടെ നിന്ന് നാടുകടത്തുകയും 2018 സെപ്റ്റംബർ 18 ന് എൻഐഎ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2019 മാർച് 16നാണ് എൻഐഎ ഇയാൾക്കെതിരെ കുറ്റപത്രം സമർപിച്ചത്.
< !- START disable copy paste -->
Powered by Info News For You

Keywords: Kochi, Kasaragod, Kerala, News, Court-order, Case, Daish, Accuse, Police, Police-station, Top-Headlines, NIA court convicts accused in Kasargode Daish case.
Powered by Info News For You

Comments
Post a Comment