സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ട്രെയിന്‍ കടന്നുപോകുമ്പോള്‍ പാളത്തിനോടു ചേര്‍ന്നുനിന്ന് വീഡിയോ; പലതവണ ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല; ഒടുവില്‍ 22 കാരന് ദാരുണാന്ത്യം; വീഡിയോ കാണാം

ഭോപാല്‍: (www.kvartha.com 23.11.2021) സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ട്രെയിന്‍ കടന്നുപോകുമ്പോള്‍ പാളത്തിനോടു ചേര്‍ന്നുനിന്ന് വിഡിയോയ്ക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. പാളത്തിന് സമീപം യുവാവിനെ കണ്ട ട്രെയിനിന്റെ ലോകോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിച്ചില്ല. വീഡിയോയില്‍ മുഴുകിയിരുന്ന യുവാവ് തുടര്‍ന്നും പാളത്തിനോട് ചേര്‍ന്ന് തന്നെ നില്‍ക്കുകയായിരുന്നു. ഇതോടെ തൊട്ടടുത്തെത്തിയ ട്രെയിന്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു.

MP: Man posing for video died after being hit by train, Madhya pradesh, News, Train, Accidental Death, Video, Social Media, National

സുഹൃത്തു പകര്‍ത്തിയ വീഡിയോയിലും ഈ ദൃശ്യങ്ങളുണ്ട്. മധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 22 വയസുള്ള സന്‍ജു ചൗരേ ആണ് തന്റെ അശ്രദ്ധ കാരണം മരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനാണ് ഇത്തരത്തിലൊരു സാഹസത്തിന് യുവാവ് ഒരുങ്ങിയതെന്ന് സുഹൃത്ത് പറയുന്നു. ചരക്കുതീവണ്ടിയാണ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്.

Keywords: MP: Man posing for video died after being hit by train, Madhya pradesh, News, Train, Accidental Death, Video, Social Media, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?