'മാധ്യമപ്രവര്‍ത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ 22കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ തള്ളി'

പട്‌ന: (www.kvartha.com 14.11.2021) കാണാതായ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ 22കാരന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ബിഹാറിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താ പോര്‍ടല്‍ നടത്തുന്ന ബുദ്ധിനാഥ് ഝാ എന്നയാളാണ് മരിച്ചത്.

 കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബുദ്ധിനാഥിനെ കാണാതായത്. ബേനിപാട്ടിയിലെ വീട്ടിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷന് 400 മീറ്റര്‍ അകലെയാണ് ബുദ്ധിനാഥിന്റെ വീട്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ ബുദ്ധിനാഥിനെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണും ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബുദ്ധിനാഥിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്.    

News, National, India, Bihar, Crime, Patna, Dead Body, Dead, Family, Complaint, Police, Allegation, Journalist, Body Of Bihar Journalist, RTI Activist Found Roadside

റോഡരികില്‍ തള്ളിയ നിലയിലായിരുന്ന കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ തള്ളിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ് മോര്‍ടെത്തിന് ശേഷം ശനിയാഴ്ച സംസ്‌കരിച്ചു. 

പ്രദേശത്ത് നിരവധി വ്യാജ ക്ലിനികുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ബുദ്ധിനാഥ് റിപോര്‍ട് ചെയ്തിരുന്നു. ഇതിനെ കുറിച്ച് ഫേസ്ബുക് പോസ്റ്റിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളെ കാണാതായതെന്നും ബുദ്ധിനാഥിന്റെ റിപോര്‍ടുകളെ തുടര്‍ന്ന് ഏതാനും വ്യാജ ക്ലിനികുകള്‍ അടച്ചുപൂട്ടുകയും ചിലതിന് വലിയ പിഴ ചുമത്തുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് വന്‍ ജനരോഷം ഉയര്‍ന്നിരിക്കുകയാണ്.


Keywords: News, National, India, Bihar, Crime, Patna, Dead Body, Dead, Family, Complaint, Police, Allegation, Journalist, Body Of Bihar Journalist, RTI Activist Found Roadside

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?