യുഎസില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി 20 പേര്‍ക്ക് പരിക്ക്; ഏതാനും പേർ മരിച്ചതായി പൊലീസ്


വാഷിങ്ടന്‍: (www.kvartha.com 22.11.2021) യുഎസില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി 20 പേര്‍ക്ക് പരിക്ക്. ഏതാനും പേർ മരിച്ചതായി പൊലീസ് പറയുന്നുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് മേധാവി പറഞ്ഞു. 

പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വിസ്‌കോന്‍സെനിലെ മിലുവാകീയില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തില്‍ വന്ന കാര്‍ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു. അപകടത്തിനിടയാക്കിയ എസ് യു വി കാര്‍ കസ്റ്റഡിയിലെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

News, World, International, America, Accident, Accidental Death, Car, Car accident, Police, Injured, Hospital, Some Feared Dead In US As Vehicle Plows Into Christmas Parade, Injures 20


അന്വേഷണം പുരോഗമിക്കുകയാണെന്നും ഭീകരാക്രമണമെന്നതിന് ഇതുവരെ സൂചനകളില്ലെന്നും പൊലീസ് അറിയിച്ചു. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു.

ക്രിസ്മസിന് മുന്നോടിയായി യുഎസില്‍ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്.

Keywords: News, World, International, America, Accident, Accidental Death, Car, Car accident, Police, Injured, Hospital, Some Feared Dead In US As Vehicle Plows Into Christmas Parade, Injures 20


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?