ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാന്‍ ശ്രമം; 20 വിദേശികള്‍ പിടിയില്‍

മസ്ഖത്: (www.kvartha.com 12.11.2021) ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ 20 വിദേശികള്‍ പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റല്‍ ഗാര്‍ഡാണ് വിദേശികളുടെ സംഘത്തെ പിടികൂടിയത്. 

വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പെടുന്ന ശിനാസ് വിലായത്തിലെ സമുദ്ര മേഖലയില്‍ നിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന ബോട് ഉള്‍പെടെയാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ തൊഴില്‍, കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചു. 

News, Gulf, World, Police, Oman, Arrest, Arrested, 20 illegal immigrants arrested while attempting to enter Oman

Keywords: News, Gulf, World, Police, Oman, Arrest, Arrested, 20 illegal immigrants arrested while attempting to enter Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?