2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പി വത്സലയ്ക്ക്

തിരുവനന്തപുരം: (www.kvartha.com 01.11.2021) നോവലിസ്റ്റും കഥാകൃത്തുമായ പി വത്സലയ്ക്കാണ് 2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് കേരള സര്‍കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരത്തിന് ഇവരെ തെരഞ്ഞെടുത്തത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 

പാര്‍ശ്വവല്‍കൃത ജീവിതങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതാണ് വത്സലയുടെ കൃതികളെന്ന് പുരസ്‌കാരനിര്‍ണയ സമിതി വിലയിരുത്തി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യ അകാഡെമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനും ഡോ. ബി ഇഖ്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ ഇ എന്‍ കുഞ്ഞഹ് മദ്, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

News, Kerala, State, Thiruvananthapuram, Award, Writer P Vatsala bags Ezhuthachan award


വത്സലയുടെ 'നിഴലുറങ്ങുന്ന വഴികള്‍' എന്ന നോവലിന് നേരത്തെ കേരള സാഹിത്യ അകാഡെമി പുരസ്‌കാരം ലഭിച്ചിരുന്നു. മുട്ടത്തുവര്‍ക്കി പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, സി എച് അവാര്‍ഡ്, കഥ അവാര്‍ഡ്, പത്മപ്രഭ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അകാഡെമി അധ്യക്ഷയായിരുന്ന പി വത്സലയുടെ ആദ്യനോവല്‍ നെല്ല് ആണ്. ഈ കഥ പിന്നീട് എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കിയിരുന്നു. 

Keywords: News, Kerala, State, Thiruvananthapuram, Award, Writer P Vatsala bags Ezhuthachan award

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?