ദുബൈ എക്സ്പോ 2020 ആറാഴ്ച പിന്നിട്ടപ്പോൾ സന്ദർശകർ 35 ലക്ഷം കവിഞ്ഞു; അതിഥികളയായി അനവധി ലോക പ്രശസ്തരുമെത്തി

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 17.11.2021) എക്സ്‌പോ 2020 ദുബൈയിൽ ഇതുവരെ സന്ദർശിച്ചവരുടെ എണ്ണം 35 ലക്ഷത്തിലേറെ. ആറ് മാസത്തെ എക്സ്‌പോ ആറാഴ്ച പിന്നിട്ടപ്പോഴാണ് അധികൃതർ പുതിയ സന്ദർശനക്കണക്കുകൾ റിലീസ് ചെയ്തത്. നവംബർ 15 വരെ 35,78,653 പേർ വ്യക്തിഗത സന്ദർശന പട്ടികയിലുണ്ട്. അതേസമയം എക്സ്‌പോ തുടങ്ങി ഇതുവരെ 1.5 കോടി പേർ വെർച്വൽ സന്ദർശനം നടത്തിയതായും കണക്കുകൾ തെർയ്യപ്പെടുത്തുന്നു.

   
Dubai, Gulf, News, Visitors, World, Celebration, Brazil, Dubai Expo 2020 visitors exceed 35 lakh.



ഒട്ടേറെ വൈജ്ഞാനിക, സംഗീത, സാംസ്കാരിക പരിപാടികളാണ് കഴിഞ്ഞ വാരാന്ത്യത്തിൽ എക്സ്‌പോ വേദിയിൽ അരങ്ങേറിയത്. തിങ്കളാഴ്ച പ്രധാന വേദിയായ അൽ വസൽ പ്ലാസയിൽ ബ്രസീലിന്റെ ദേശീയ ദിനാഘോഷം നടന്നു. യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ഉദ്ഘാടനം ചെയ്തു. ബ്രസീൽ പ്രസിഡണ്ട് ജയർ ബൽ സോനാറോ മുഖ്യാതിഥിയായിരുന്നു. ഒട്ടേറെ ലോക പ്രശസ്തരായ വ്യക്തിത്വങ്ങളും താരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എക്‌സ്‌പോ വേദിയിൽ എത്തിയിരുന്നു.

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. എക്സ്‌പോ വേദി സന്ദർശിക്കുന്നതിനായുള്ള നവംബർ വീക് ഡേ പാസിന്റെ വിൽപന വർധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 2022 മാർച് 31-നാണ് ദുബൈ എക്സ്‌പോ 2020 അവസാനിക്കുന്നത്.
Keywords: Dubai, Gulf, News, Visitors, World, Celebration, Brazil, Dubai Expo 2020 visitors exceed 35 lakh.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?