സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തിൽ രണ്ടു വികെറ്റ് നേട്ടത്തോടെ ടി20യില്‍ പുതിയ റെകോർഡ് സ്വന്തമാക്കി ജസ്‌പ്രീത് ബുംറ
ദുബൈ: (www.kvartha.com 06.11.2021) രാജ്യാന്തര ടി20 ക്രികെറ്റില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇൻഡ്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ. സ്‌കോട്‌ലന്‍ഡിനെതിരായ നിർണായക മത്സരത്തിലാണ് ബുംറ പുതു ചരിത്രമെഴുതിയത്. രാജ്യാന്തര ടി20യില്‍ കൂടുതല്‍ വികെറ്റ് നേടുന്ന ഇൻഡ്യന്‍ ബൗളര്‍ എന്ന നേട്ടമാണ് ജസ്‌പ്രീത് ബുംറ തന്റെ പേരിലാക്കിയത്. ടി20 ലോകകപിലെ സൂപെര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിന്‍റെ ഇരട്ട വികെറ്റുകള്‍ വീഴ്‌ത്തിയതോടെയാണ് ബുംറയുടെ നേട്ടം.
< !- START disable copy paste -->
Powered by Info News For You
< !- START disable copy paste -->
53 രാജ്യാന്തര ടി20കളില്‍ 64 വികെറ്റുകളാണ് ബുംറയുടെ നിലവിലെ സമ്പാദ്യം. 49 മത്സരങ്ങളില്‍ 63 വികെറ്റുകള്‍ നേടിയിട്ടുള്ള സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനേയാണ് ബുംറ മറികടന്നത്. 55 വികെറ്റുകള്‍ സ്വന്തമാക്കിയ അശ്വിനാണ് പട്ടികയില്‍ മൂന്നാമത്. ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
2016ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ബുംറ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി-20 യില്‍ അരങ്ങേറ്റം കുറിച്ചത്. ടി20യില്‍ ബുംറയുടെ മികച്ച ബൗളിംഗ് പ്രകടനം 11 റണ്‍സിന് മൂന്ന് വികെറ്റ് വീഴ്‌ത്തിയതാണ്. 20.34 ആണ് ബൗളിംഗ് ശരാശരിയെങ്കില്‍ ഇകോണമി 6.63 ആണ്. ട്വന്റി-20 ലോകകപില്‍ ഇതുവരെ ബുംറ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ചുവികെറ്റ് വീഴ്ത്തിയിട്ടുണ്ട്.
സ്‌കോട്‌ലന്‍ഡ് ബാറ്റ്സ്‌മാന്‍മാരെ ഇൻഡ്യന്‍ ബൗളര്‍മാര്‍ വെള്ളംകുടിപ്പിച്ച മത്സരത്തില്‍ രണ്ട് വികെറ്റുകളാണ് ജസ്‌പ്രീത് ബുംറ സ്വന്തമാക്കിയത്. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ സ്‌കോട്‌ലന്‍ഡ് നായകന്‍ കെയ്ല്‍ കോട്‌സറിനെ ബൗള്‍ഡാക്കി ബുംറ തുടങ്ങി. ഒടുവില്‍ സ്‌കോടിഷ് നിരയിലെ അവസാനക്കാരന്‍ മാര്‍ക്ക് വാടിനെയും < !- START disable copy paste --> ബുമ്ര ബൗള്‍ഡാക്കി.
Keywords: News, Dubai, Cricket, Record, India, Indian Team, Sports, World Cup, Jasprit Bumrah sets new T20I record by two wickets in match against Scotland.

Comments
Post a Comment