സഊദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 2 പേര്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്

റിയാദ്: (www.kasargodvartha.com 13.11.2021) സഊദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ - മക്ക എക്‌സ്പ്രസ് വേയിലാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. അപകടമുണ്ടായ ഉടന്‍ തന്നെ റെഡ് ക്രസന്റ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

ഗുരുതരമായി പരിക്കേറ്റയാളെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലേക്കാണ് മാറ്റിയത്. പരിക്കേറ്റ ഏഴ് പേരെ മക്ക അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി, മക്ക അല്‍ സാഹിര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. ഒരാള്‍ക്ക് സംഭവ സ്ഥലത്തുവച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. 

Riyadh, News, Gulf, World, Top-Headlines, Accident, Death, Injured, Hospital, Two people were killed and 9 injured in a collision

Keywords: Riyadh, News, Gulf, World, Top-Headlines, Accident, Death, Injured, Hospital, Two people were killed and 9 injured in a collision 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?