ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പരാതികൾ അറിയിക്കാനുള്ള 1800 425 1125 ടോൾ ഫ്രീ നമ്പർ പൊതുജനങ്ങൾക്ക് കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം; ലംഘിച്ചാൽ നിയമ നടപടികളെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷനർ

കാസർകോട്: (www.kasargodvartha.com 19.11.2021) ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ കടകൾക്ക് മുമ്പിൽ പ്രദർശിപ്പിക്കണമെന്ന് കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷനർ അറിയിച്ചു.

   
Kasaragod, Kerala, News, Top-Headlines, Complaint, Mobile Phone, Phone-call, Shop, Juice-shop, Food, Hotel, Food shops should display toll free number in a visible manner to the public.



1800 425 1125 എന്ന ടോൾ ഫ്രീ നമ്പർ, ഹോടെലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ, തട്ടുകടകൾ, ബേകറികൾ, ജ്യൂസ് കടകൾ, ഐസ്ക്രീം പാർലറുകൾ, പലചരക്ക് കടകൾ, സൂപെർ മാർകെറ്റുകൾ, മീൻ - മാംസ വിൽപന ശാലകൾ, പഴം പച്ചക്കറി കടകൾ, ഭക്ഷ്യ വിൽപന നടത്തുന്ന വഴിയോര കച്ചവടക്കാർ തുടങ്ങി ഭക്ഷ്യ ഉത്പാദനം, സംഭരണം, വിതരണം നടത്തുന്ന എല്ലാ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളും, ടോൾഫ്രീ നമ്പർ പൊതു ജനങ്ങൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം.

ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കാത്ത ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കും. ആദ്യ ഘട്ടത്തിൽ ബോധവത്കരണവും പിന്നെയും നിയമം ലംഘിക്കുകയാണെങ്കിൽ നടപടികളും സ്വീകരിക്കുമെന്ന് കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷനർ ജോൺ വിജയകുമാർ പി കെ കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords: Kasaragod, Kerala, News, Top-Headlines, Complaint, Mobile Phone, Phone-call, Shop, Juice-shop, Food, Hotel, Food shops should display toll free number in a visible manner to the public.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?