18കാരിയെ ട്രെയിനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് സംശയം

ഗാന്ധിനഗര്‍:  (www.kvartha.com 15.11.2021) ഗുജറാത്തില്‍ 18 കാരിയെ ട്രെയിനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി പൊലീസ്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായും വഡോദരയില്‍ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാവും പീഡനത്തിനിരയായതെന്നും വഡോദര പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പീഡന സംശയത്തിലെത്തിയത്. 

വഡോദരയില്‍ നിന്നും തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടി ഡയറിയില്‍ എഴുത്തിരുന്നു. ഓടോറിക്ഷയില്‍ എത്തിയവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും, കണ്ണുകള്‍ മൂടിയ ശേഷമാണ് സംഭവം നടന്നതെന്നും യുവതി എഴുതി. ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചെങ്കിലും ആരോ വരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപെട്ടു എന്നും പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നതായും പൊലീസ് വ്യക്തമാക്കി.

News, National, Crime, Girl, Death, Found Dead, Police, Train, Molestation, Case, 18 year old girl found dead in train

നവംബര്‍ നാലിന് തെക്കന്‍ ഗുജറാത്തിലെ നവസാരി സ്വദേശിനിയും കോളജ് വിദ്യാര്‍ഥിയുമായ പെണ്‍കുട്ടിയുടെ മൃതദേഹം ക്വീന്‍ എക്സ്പ്രസിന്റെ കോച്ചില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

Keywords: News, National, Crime, Girl, Death, Found Dead, Police, Train, Molestation, Case, 18 year old girl found dead in train


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?