ആന്ധ്രാപ്രദേശിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 17 ആയി; 100ലധികം പേരെ കാണാതായി
ഹൈദരാബാദ്: (www.kvartha.com 20.11.2021) ആന്ധ്രാപ്രദേശില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 100ലധികം പേരെ കാണാതായി. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകിയതോടെ മറ്റ് ജലാശയങ്ങളില്‍ ശക്തമായ ഒഴുക്ക് തുടരുകയാണ്. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. വെള്ളിയാഴ്ച ആന്ധ്രപ്രദേശില്‍ കടപ്പയിലെ മണ്ടപ്പള്ളി വില്ലേജില്‍ മൂന്ന് സര്‍കാര്‍ ബസുകള്‍ ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചിരുന്നു. 18 പേരെ കാണാതാവുകയും ചെയ്തു.
Keywords: Hyderabad, News, Kerala, Death, Missing, Rain, Andhra Pradesh, Bus, 17 Dead, Over 100 Missing After Heavy Rain In Andhra Pradesh
Powered by Info News For You

Comments
Post a Comment