സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനും അച്ഛന്റെ ശാസന; പിന്നാലെ 16 കാരന്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍; സഹോദരന്‍ മരിച്ച് മണിക്കൂറുകള്‍കുള്ളില്‍ അതേ ഫാനില്‍ അതേ സാരി ഉപയോഗിച്ച് സഹേദരിയും തൂങ്ങിമരിച്ചനിലയില്‍
ബെന്‍ഗ്ലൂറു: (www.kvartha.com 29.11.2021) സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനും അച്ഛന്റെ ശാസന. പിന്നാലെ 16 കാരന്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍. സഹോദരന്‍ മരിച്ച് മണിക്കൂറുകള്‍കുള്ളില്‍ അതേ ഫാനില്‍ അതേ സാരി ഉപയോഗിച്ച് സഹേദരിയും തൂങ്ങിമരിച്ചനിലയില്‍. കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിലാണ് ദാരുണസംഭവം റിപോര്‍ട് ചെയ്തത്. ബേഡഗി സ്വദേശി ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
പത്താം ക്ലാസ് വിദ്യാര്‍ഥിയായ നാഗരാജിനെ കഴിഞ്ഞദിവസം അച്ഛന്‍ ശാസിച്ചിരുന്നു. സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനുമാണ് ശാസിച്ചത്. ഇതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്നു കുട്ടി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ നാഗരാജിനെ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തി കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരന്‍ മരിച്ചവിവരമറിഞ്ഞാണ് പ്രീ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഭാഗ്യലക്ഷ്മി താലൂക് ആശുപത്രിയിലെത്തിയത്. സഹോദരന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി. പിന്നീട് കാണുന്നത് നാഗരാജ് മരിച്ചനിലയില്‍ കണ്ടെത്തിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചനിലയിലായിരുന്നു.
ഈ സമയം വീട്ടുകാരെല്ലാം ആശുപത്രിയിലായതിനാല്‍ ആരും മരണവിവരമറിഞ്ഞില്ല. പിന്നീട് നാഗരാജിന്റെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടുമക്കളേയും ഒരേസമയം നഷ്ടപ്പെട്ടതിന്റെ ദു:ഖം താങ്ങാനാകാതെ വിങ്ങിപ്പൊട്ടുകയാണ് ഇവരുടെ മാതാപിതാക്കള്‍. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടെം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി ബേഡഗി സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ബാസവരാജ് അറിയിച്ചു.
Keywords: 2 children found dead in house, Bangalore, News, Local News, Dead Body, Report, National.
Powered by Info News For You
Comments
Post a Comment