അമേരികയിലെ ഡാലസില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവം; 15കാരന്‍ അറസ്റ്റില്‍
മെസ്‌കിറ്റ്: (www.kvartha.com 18.11.2021) അമേരികയിലെ ഡാലസില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ 15കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാലസ് കൗണ്ടിയില്‍ മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയിലെ ബ്യൂടി സപ്ലൈ സ്റ്റോര്‍ ഉടമ, പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യുസ് (സജി 56) ആണ് വ്യാഴാഴ്ച വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് റിപോര്‍ട്.
നോര്‍ത് ഗാലോവേ അവന്യൂവിലെ കടയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ 15കാരന്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപോര്‍ട്. വെടിയേറ്റ സാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കെതിരെ ടെക്സസ് പൊലീസ് കൊലക്കുറ്റം ചുമത്തി. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ലാണ് കുവൈതില്‍ നിന്ന് അമേരികയില്‍ എത്തിയത്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സാജന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്.
Keywords: News, World, Crime, Arrest, Arrested, Hospital, Attack, Shot dead, Police, Case, Killed, Death, 15-year-old arrested for incident of Malayalee shot dead in Dallas, U-SA
Powered by Info News For You

Comments
Post a Comment