1.5 കോടി വിലയുള്ള ആഡംബര വാചുകള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയതല്ല: വിശദീകരണവുമായി ഹാര്‍ദിക് പാണ്ഡ്യ


മുംബൈ: (www.kvartha.com 16.11.2021) കസ്റ്റംസ് അധികൃതര്‍ ആഡംബര വാചുകള്‍ പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമായി ഇന്‍ഡ്യന്‍ ക്രികെറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കസ്റ്റംസ് ഉദ്യോഗസ്ഥരെ താന്‍ തന്നെയാണ് സമീപിച്ചതെന്നും നികുതി ഈടാക്കണമെന്ന് ആവശ്യപ്പെട്ടതും താനാണെന്ന് ഹാര്‍ദിക് പാണ്ഡ്യ വിശദമാക്കി. നിയമാനുസൃതമായി ദുബൈയില്‍ നിന്നും വാങ്ങിയ വാചുകളാണ് അത്. അവയ്ക്ക് എത്ര രൂപ നികുതി വേണമെങ്കിലും അടയ്ക്കാന്‍ തയ്യാറാണെന്നും ഹാര്‍ദിക് പാണ്ഡ്യ ട്വിറ്റെറിലൂടെ വിശദമാക്കി. 

വിമാനത്താവളത്തിലുണ്ടായ സംഭവങ്ങളേക്കുറിച്ചും ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ് വിശദമാക്കുന്നുണ്ട്. നവംബര്‍ 15 ന് രാവിലെയാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈയില്‍ തിരിച്ചെത്തിയത്. ദുബൈയില്‍ നിന്ന് വാങ്ങിയ വസ്തുക്കളേക്കുറിച്ചുള്ള വിവരം കസ്റ്റംസിന് നല്‍കിയതാണ്. അത് അവര്‍ ആവശ്യപ്പെട്ടതുകൊണ്ട് സ്വന്തം താല്‍പര്യത്തില്‍ ചെയ്തതാണെന്നും ഹാര്‍ദിക് വ്യക്തമാക്കി.

News, National, India, Mumbai, Maharashtra, Lifestyle & Fashion, Cricket Test, Cricket, Sports, Player, Tax&Savings, Hardik Pandya Custom row: India all-rounder refutes report, says 'I voluntarily paid customs duty'


മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അഞ്ച് കോടി വിലവരുന്ന രണ്ട് വാചുകള്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് പിടികൂടിയെന്നായിരുന്നു പ്രചാരണം. ഇതിനേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മറ്റ് പ്രചാരണങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യ തള്ളിക്കളഞ്ഞു. വാചുകളുടെ വില ഏകദേശം 1.5 കോടിയോളം ആണെന്നും പ്രചാരണങ്ങളില്‍ പറയുന്നത് പോലെ 5 കോടിയല്ലെന്നും ഹാര്‍ദിക് വ്യക്തമാക്കി. 

ഐ സി സി മെന്‍സ് 20 ട്വന്റി ലോകകപില്‍ നിന്ന് പുറത്തായി മടങ്ങി എത്തുമ്പോഴാണ് സംഭവം നടന്നത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്ന വ്യക്തിയാണ് താനെന്നും സര്‍കാര്‍ ഏജന്‍സികളെ ബഹുമാനമുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. മുംബൈ കസ്റ്റംസ് വിഭാഗത്തിന് എല്ലാവിധ സഹകരണവും സംഭവത്തില്‍ തന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും താരം കൂട്ടിച്ചേര്‍ത്തു. വിഷയത്തിലെ ആശയക്കുഴപ്പം നീങ്ങാനുള്ള എല്ലാ വിധ പേപറുകളും നല്‍കുമെന്നും താരം ട്വീറ്റ് ചെയ്തു.

Keywords: News, National, India, Mumbai, Maharashtra, Lifestyle & Fashion, Cricket Test, Cricket, Sports, Player, Tax&Savings, Hardik Pandya Custom row: India all-rounder refutes report, says 'I voluntarily paid customs duty'

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?