സ്‌കോൾ കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു, പിഴകൂടാതെ ഡിസംബർ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 12.11.2021) സ്‌കോൾ കേരള മുഖേന, 2021-23 ബാചിലേക്ക് ഹയർ സെകൻഡറി ഓപെൺ റെഗുലർ, പ്രൈവറ്റ്, സ്പെഷ്യൽ കാറ്റഗറി (പാർട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി അല്ലെങ്കിൽ സർകാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

  
Thiruvananthapuram, Kerala, News, Top-Headlines, Education, Scole-Kerala; Applications are invited for Plus One admission.


ഓപെൺ റെഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപുകളിൽ പ്രാക്ടികൽ, പ്രാക്ടികൽ ഇതര സബ്ജക്റ്റ് കോമ്പിനേഷനുകളിൽ അപേക്ഷിക്കാം. ഈ വിഭാഗത്തിലുള്ളവർക്ക് സ്വയം പഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകളും ലഭിക്കും. പഠനക്രേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സർകാർ ഹയർസെകൻഡറി സ്‌കൂളുകളായിരിക്കും അനുവദിക്കുന്നത്.

പ്രൈവറ്റ് വിഭാഗത്തിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപുകളിൽ പ്രാക്ടികൽ ഇല്ലാത്ത തെരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളിൽ അപേക്ഷിക്കാവുന്നതാണ്. സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഹയർ സെകൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു വിഷയ കോമ്പിനേഷൻ (പാർട് III) തെരഞ്ഞെടുത്ത് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ സമർപിക്കാം.

നവംബർ 11 മുതൽ www(dot)scolekerala(dot)org എന്ന വെബ്‌സൈറ്റ് മുഖേനെ ഓൺലൈനായി രെജിസ്റ്റെർ ചെയ്യാം. പിഴകൂടാതെ ഡിസംബർ 15 വരെയും, ഡിസംബർ 22 വരെ 60 രൂപ പിഴയോടെയും ഫീസടച്ച് രെജിസ്റ്റെർ ചെയ്യാം. സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റിലൂടെ ഫീസ് വിവരങ്ങളും, രജിസ്‌ട്രേഷനുള്ള മാർഗ നിർദേശങ്ങളും, പ്രോസ്‌പെക്ടസും അറിയാവുന്നതാണ്.


Keywords: Thiruvananthapuram, Kerala, News, Top-Headlines, Education, Scole-Kerala; Applications are invited for Plus One admission.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?