ഉദുമ ഗവ. കോളജിന് 1.50 കോടി രൂപ അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ; പുതിയ അകാഡെമിക് ബ്ലോകിന്റെയും ലൈബ്രറിയുടേയും നിര്‍മാണം പുരോഗമിക്കുന്നു
ഉദുമ: (www.kasargodvartha.com 23.11.2021) ഉദുമ ഗവ. കോളജിന് 1.50 കോടി രൂപ അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ. കോളജിന്റേത് നിരന്ന പ്രദേശം അല്ലാത്തതും പാറയുള്ളത് മൂലവും ക്യാംപസ് ഭംഗി വരുത്തുന്നതിനും മൈതാന നിർമാണത്തിനും തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സി എച് കുഞ്ഞമ്പു എംഎല്‍എക്ക്, പിടിഎ കത്ത് നല്‍കിയിരുന്നു. ഈ ആവശ്യം 2021-22-ലെ പ്ലാന്‍ ഫൻഡിൽ പരിഗണിക്കുന്നതിനായി എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്നാണ് 1.50 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
പുതുതായി തുടങ്ങിയ സര്‍കാര്‍ കോളേജ് പനയാല്‍ വിലേജിലെ പള്ളാരത്ത് പുതിയ ക്യാംപസിലാണ് പ്രവര്‍ത്തിക്കുന്നത്. 7.50 ഏകെര്‍ ഭൂമി കോളജിന് സ്വന്തമായുണ്ട്. നിലവില്‍ മൂന്ന് കോടിയുടെ എംഎല്‍എ ഫൻഡില്‍ പണിത കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള 7.75 കോടി രൂപ ചിലവില്‍ പുതിയ അകാഡെമിക് ബ്ലോകിന്റെയും ലൈബ്രറിയുടേയും നിര്‍മാണം പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്ലാന്‍ ഫൻഡില്‍ ഒരു കോടി രൂപ ചിലവില്‍ ചുറ്റുമതില്‍ നിർമാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കോളജിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നും പുതിയ കോഴ്‌സുകൾ അനുവദിക്കണമെന്നും സർകാരിനോട് ആവശ്യപ്പെട്ടതായി അഡ്വ. സി എച് കുഞ്ഞമ്പു പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, Uduma, Education, Development project, College, Govt.college, MLA, Government, Library, Adv. CH Kunhambu MLA says that allotted 1.50 crore for Uduma Govt. college.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment