അജ്ഞാതവാഹനം വൈദ്യുതി തൂൺ ഇടിച്ചു തകർത്ത് നിർത്താതെ പോയെന്ന പരാതിയിൽ കേസെടുത്തു; ‘വകുപ്പിന് 15,062 രൂപയുടെയുടെ നഷ്ടം സംഭവിച്ചു'



ഉദുമ: (www.kasargodvartha.com 25.11.2021) അജ്ഞാതവാഹനം വൈദ്യുതി തൂൺ ഇടിച്ചു തകർത്ത് നിർത്താതെ പോയെന്ന പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  
Kasaragod, Kerala, News, Uduma, Vehicle, Electric post, Police, case, Complaint, Road, Investigation, Top-Headlines, Complaint that vehicle hit the electric post and caused damage.



കെ എസ് ഇ ബി ഉദുമ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ ഷാലിമോൻ എം ജി, മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി ഉത്തംദാസിന് നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഉദുമ എരോൾ പാലസിന്റെ മുൻവശത്തെ റോഡരികിലെ വൈദ്യുതി തൂണിലേക്കാണ് നവംബർ 19 ന് വൈകിട്ട് ആറിനും ഏഴ് മണിക്കും ഇടയിൽ അജ്ഞാത വാഹനം അലക്ഷ്യമായി ഓടിച്ചു കയറ്റി നാശനഷ്ടം വരുത്തിയതെന്നാണ് പരാതി.

ഒരു വൈദ്യുതി തൂൺ, അതിലെ ക്രോസ് ആം എന്നിവ ഒടിയുകയും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസം നേരിടുകയും ചെയ്തത് വഴി 15,062 രൂപയുടെയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി.


Keywords: Kasaragod, Kerala, News, Uduma, Vehicle, Electric post, Police, case, Complaint, Road, Investigation, Top-Headlines, Complaint that vehicle hit the electric post and caused damage.






< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?