വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി 150 കിലോയോളം ഏലയ്ക്ക മോഷ്ടിച്ച് വീട്ടുടമയുടെ കാറുമായി കടന്നതായി പരാതി
രാജകുമാരി: (www.kvartha.com 15.11.2021) ഏലയ്ക്ക മോഷ്ടിച്ച കള്ളന്‍ വീട്ടുടമയുടെ കാറുമായി കടന്നതായി പരാതി. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് 150 കിലോയോളം ഏലയ്ക്ക എടുത്തശേഷം വീട്ടുടമയുടെ കാറില്‍ കയറ്റി കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. രാജകുമാരി പുതുകില്‍ ഒടുതുക്കിയില്‍ സിറിലിന്റെ വാഹനവും ഏലയ്ക്കയുമാണ് മോഷണം പോയത്. രണ്ടു ദിവസത്തിന് ശേഷം വാഹനം കല്‍ക്കൂന്തലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ സിറിലും കുടുംബവും വീടിനു സമീപത്തുള്ള കൃഷിയിടത്തിലേക്ക് പോയപ്പോഴാണ് സംഭവം. അകത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടരച്ചാക്ക് ഉണക്ക ഏലവും കാറിന്റെ താക്കോലും എടുത്ത മോഷ്ടാവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഏലയ്ക്ക ചാക്കുകള്‍ കയറ്റിയശേഷം കടന്നുകളയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് കല്‍ക്കൂന്തലിന് സമീപത്തുനിന്നും കണ്ടെത്തിയ വാഹനം രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിക്കായി അന്വേഷണമാരംഭിച്ചു.
Powered by Info News For You

Comments
Post a Comment