15 കാരിയെ തട്ടികൊണ്ടു പോയെന്ന കേസിൽ പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും സമർഥമായി ചാടി രക്ഷപ്പെട്ടു
ബേക്കൽ: (www.kasargodvartha.com 02.11.2021) പ്രായപൂർത്തിയാവാത്ത 15 കാരിയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ടു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫർഹാൻ (20) ആണ് രക്ഷപ്പെട്ടത്.
ആലപ്പുഴയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായെന്നാണ് ഫർഹാന്റെ പേരിലുള്ള കേസ്. ആലപ്പുഴയിൽ നിന്നും എത്തിയ പൊലീസ് സംഘം ഞായറാഴ്ച ഉച്ചയോടെ നീർച്ചാലിൽ നിന്നും ഫർഹാനെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് വാഹനത്തിൽ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വൈകുന്നേരം 3.30 മണിയോടെ പെരിയയിൽ വാഹനം നിർത്തി ഹോടെലിൽ നിന്നും ഭക്ഷണം കഴിച്ചശേഷം പൊലീസ് വാഹനത്തിലേക്ക് കയറുന്നതിനിടയിൽ ഇയാൾ സമർഥമായി കബളിപ്പിച്ച് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസുകാർ പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ല. തുടർന്ന് ബേക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
< !- START disable copy paste
Keywords: Kasaragod, News, Kerala, Bekal, Top-Headlines, Police, Custody, Kidnap, Case, Badiyadukka, Alappuzha, Periya, Man caught for kidnapping 15-year-old girl who escapes from police custody.
< !- START disable copy paste
Powered by Info News For You

Comments
Post a Comment