മുംബൈയില്‍ 15 നില കെട്ടിടത്തില്‍ തീപിടിത്തം; 2 സ്ത്രീകള്‍ വെന്തു മരിച്ചു, 7 പേരെ രക്ഷിച്ചു
മുംബൈ: (www.kvartha.com 07.11.2021) ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. സബര്‍ബന്‍ കാന്തിവാലിയില്‍ 15 നില കെട്ടിടത്തിന്റെ 14-ാം നിലയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ വെന്തു മരിച്ചു. ഏഴ് പേരെ രക്ഷിച്ചു. മഥുരദാസ് റോഡിലെ 'ഹന്‍സ ഹെറിറ്റേജ്' കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പൊള്ളലേറ്റ രണ്ടു പേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസും നാല് അഗ്‌നിശമന വാഹനങ്ങളും എത്തി ഒരു മണിക്കൂറിന് ശേഷമാണ് തീയണച്ചത്. ഷോര്‍ട്‌സര്‍ക്യൂടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച അഹമ്മദ്‌നഗര്‍ മുനിസിപല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിച്ച് 11 കോവിഡ് ബാധിതര്‍ മരിച്ചിരുന്നു. 17 പേരായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ അറിയിച്ചു.
Keywords: News, National, India, Mumbai, Fire, Dead, Hospital, Fire breaks out in high-rise residential building in Mumbai, 2 deadMaharashtra | Seven people were stranded in a flat of the building (in Kandavi area of Mumbai). The fire has been doused & the cooling process is underway, a fire officer says
— ANI (@ANI) November 6, 2021
As per authorities, two people have died in the incident. pic.twitter.com/I2spmq4mOM
Powered by Info News For You

Comments
Post a Comment