വടംവലി പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം; 14 പേര്‍ക്ക് പരിക്ക്
ഒല്ലൂര്‍: (www.kvartha.com 23.11.2021) വടംവലി പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികളെ നേരെ കടന്നല്‍കൂട്ടം ആക്രമിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കുട്ടനെല്ലൂര്‍ ഗവ. കോളജ് കാമ്പസില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. സാരമായി പരിക്കേറ്റ വേലൂപ്പാടം പള്ളിക്കുന്ന് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി വെണ്ടൂര്‍ എടക്കളത്തൂര്‍ ജോയുടെ മകന്‍ ഇമ്മാനുവല്‍(16) തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കോളജില്‍വച്ച് ജില്ലാ വടംവലി അസോസിയേഷന് കീഴില്‍ വടംവലി പരിശീലനം നടത്തിക്കൊണ്ടിരുന്ന ജില്ലയിലെ വിവിധ സ്‌കൂളുകളിലെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് കുത്തേറ്റത്. കാംപസിനടുത്തുള്ള മുളങ്കാട്ടില്‍നിന്നാണ് കടന്നല്‍ ഇളകിയെത്തിയെന്നാണ് കരുതുന്നത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കടന്നല്‍ അല്ല തേനീച്ചയാന്നെന്നും സംശയം പറഞ്ഞു.
തുടര്‍ന്ന് വൈകീട്ട് ഈ പ്രദേശത്തുവച്ച് അഞ്ച് വയസുകാരനും കുത്തേറ്റു. ഇവയുടെ കൂട് കണ്ടെത്തി നശിപ്പിക്കാന്‍ ഫോറെസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടതായി ഒല്ലൂര്‍ പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment