യാത്രയ്ക്കിടയിൽ കെ എസ് ആർ ടി സി ബസിൽ 14 കാരനെ നിരന്തരം പീഡിപ്പിച്ചെന്ന കേസിൽ ഭാഗ്യക്കുറി വിൽപനക്കാരന് 3 വർഷം തടവും പിഴയും
കാസർകോട്: (www.kasargodvartha.com 18.11.2021) യാത്രയ്ക്കിടയിൽ കെ എസ് ആർ ടി സി ബസിൽ 14 കാരനെ നിരന്തരം പീഡിപ്പിച്ചെന്ന കേസിൽ ഭാഗ്യക്കുറി വിൽപനക്കാരന് മൂന്ന് വർഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ലാലച്ചൻ പി ടിയെ (61) ആണ് കാസർകോട് അഡീഷനൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ മൂന്ന് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കാനും വിധിച്ചു. 2017 ഫെബ്രുവരി 20 നും അതിനു മുമ്പുള്ള പല ദിവസങ്ങളിലും ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 14 വയസ് പ്രായമുള്ള ആൺകുട്ടിയെ ബസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഒരു യാത്രക്കാരൻ ഇത് ശ്രദ്ധയിൽ പെട്ടതായി പരാതിപ്പെട്ടതോടെ പൊലീസ് കേസ് റെജിസ്റ്റർ ചെയ്യുകയും കുട്ടിയിൽ നിന്ന് മൊഴിയെടുക്കുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. ചിറ്റാരിക്കൽ പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് അന്നത്തെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന എം സുനിൽകുമാറാണ്.
Powered by Info News For You

Keywords: News, Kerala, Kasaragod, Assault, Order, KSRTC, Boy, Bus, Case, Jail, Fine, Police, Top-Headlines, Registration, Complaint, Accused sentenced in assault case.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment