കൊല്ലത്ത് 12 വയസുകാരനെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി; പൊലീസ് കേസെടുത്തു

കൊല്ലം: (www.kvartha.com 06.11.2021) 12 വയസുകാരനെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊല്ലം കൊട്ടിയത്താണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. പ്രതി ഇമാമുദ്ദീന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഉമയന്നല്ലൂര്‍ വിളയില്‍ വീട്ടില്‍ ഇമാമുദ്ദീന്‍ സ്ഥിരം മദ്യപാനിയാണ്. 

മദ്യപിച്ച് എത്തുന്ന ഇയാള്‍ ഭാര്യ സജീന മക്കളായ 15കാരി ഇര്‍ഫാന 12കാരന്‍ ഇര്‍ഫാന്‍ എന്നിവരെ മര്‍ദിക്കുന്നത് പതിവാണെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് എത്തിയ ഇമാമുദ്ദീന്‍ ഭാര്യയെ മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച മകളുടെ മുഖത്ത് അടിച്ചു. ഇത് ചോദ്യം ചെയ്ത മകന്റെ മുഖത്ത് അടുക്കളയില്‍ സൂക്ഷിച്ച കരണ്ടി ഉപയോഗിച്ച് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. 

Kollam, News, Kerala, Complaint, Police, Case, Injured, Crime, Father, Complaint that 12-year-old boy attacked by man

കണ്ണ് പൊത്തി നിലത്ത് വീണ ഇര്‍ഫാനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സജീനയും മക്കളും കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Keywords: Kollam, News, Kerala, Complaint, Police, Case, Injured, Crime, Father, Complaint that 12-year-old boy attacked by man


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?