കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ആദൂർ: (www.kasargodvartha.com 27.11.2021) കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബൈർ അബ്ബാസ് ആണ് അറസ്റ്റിലായത്. ആന്‍റി നാർകോടിക്ക് ടീമും ആദൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആദൂരിൽ നിന്ന് ഇയാൾ പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസവും കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലമതിക്കുന്ന 114 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായിരുന്നു. എക്സൈസ് എൻഫോഴ്സ്മൻെറ് ആൻഡ് നാർകോടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അജ്‌മൽ (23) ആണ് അറസ്റ്റിലായത്.
ഡൻസാഫ് ടീമിലെ എസ്ഐമാരായ സി കെ ബാലകൃഷ്ണൻ, നാരായണൻ നായർ കെ, എഎസ്ഐ അബൂബകർ കല്ലായി, സി പി ഒമാരായ ജിനേഷ്, രാജേഷ് മാണിയാട്ട്, അഗസ്റ്റിൻ തമ്പി, ആന്റി ഗുൻഡ ടീമിലെ സി പി ഒമാരായ ജയേഷ്, ഗോകുല, വിജയൻ, സാരംഗ്, സൈബർ സെലിലെ വിജേഷ് ടിവി, സുബാഷ് പെരിയ,
മനോജ് സി, ആദൂർ എസ്ഐ രത്നാകരൻ എസ് സി പി ഒമാരായ മധു, അനിൽ കുമാർ, ചന്ദ്രൻ വട്ടംതിട്ട സി പി ഒമാരായ അശ്വത്, സുരേഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് സുബൈർ അബ്ബാസിനെ പിടികൂടിയത്.
Keywords: Kerala, News, Top-Headlines, Police, Arrest, Adoor, Vidya Nagar, ASI, Drugs, Kasaragod, Young man arrested with 128 kg of cannabis.
Powered by Info News For You
Comments
Post a Comment