ഐഫോൺ 12, 12 പ്രോ മോഡെലുകൾ യു എ ഇയിൽ നിന്ന് ആപിൾ തിരികെ വിളിക്കുന്നു; ശബ്ദത്തിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ യോഗ്യമായവ മാറ്റി നൽകും; കൂടുതൽ അറിയാം
ദുബൈ: (www.kvartha.com 21.11.2021) ചില ഐഫോൺ 12, 12 പ്രോ മോഡെലുകൾ യു എ ഇയിൽ നിന്ന് ആപിൾ തിരികെ വിളിക്കുമെന്ന് പ്രഖ്യാപിച്ചു. 2020 ഒക്‌ടോബറിനും 2021 ഏപ്രിലിനും ഇടയിൽ നിർമിച്ചവയാണ് തിരികെ വിളിക്കുന്നത്. എന്നാൽ എത്ര ഉപകരണങ്ങൾ തിരിച്ചുവിളിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ശബ്ദത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ കാരണമാണ് ഈ നടപടിയെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 'ഐഫോൺ 12, 12 പ്രോ മോഡെലുകൾ ഉപയോഗിക്കുന്നവരിൽ കോളുകൾ ചെയ്യുമ്പോഴോ സ്വീകരിക്കുമ്പോഴോ റിസീവറിൽ നിന്ന് ശബ്ദത്തിന് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ആപിൾ അല്ലെങ്കിൽ ആപിൾ അംഗീകൃത ഷോറൂമിൽ നിന്ന് യോഗ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകും' - പ്രസ്താവനയിൽ പറയുന്നു.
അതേസമയം ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് മോഡെലുകളിൽ ഈ സൗജന്യം ലഭിക്കില്ലെന്നും കമ്പനി അറിയിച്ചു. നിശ്ചിത സ്ഥലങ്ങളിൽ മാത്രമാണ് ഈ സേവനം ലഭിക്കുക. നിലവിൽ ദുബൈയിൽ ദുബൈ മാളിലും ദി മാൾ ഓഫ് എമിറേറ്റ്‌സിലും, അബുദബിയിൽ യാസ് മാളിലും ആപിളിന്റെ ഔദ്യോഗിക സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.
Keywords: Dubai, Gulf, News, India, UAE, Apple, Mobile Phone, Complaint, Technology, Compensation, Abu Dhabi, Apple announced recall of some of its iPhone 12 and 12 Pro devices in the UAE.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment