വി സിയെയും അധ്യാപകനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ദീപ; നിരാഹാര സമരം 11-ാം ദിവസത്തിലേക്ക്

കോട്ടയം: (www.kvartha.com 08.11.2021) എംജി സര്‍വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹനന്‍ നടത്തുന്ന  നിരാഹാര സമരം 11-ാം ദിവസത്തിലേക്ക്. വൈസ് ചാന്‍സിലറിനെയും ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദീപ. ഡോ. നന്ദകുമാര്‍ എന്ന അധ്യാപകനെയും വി സി സാബു തോമസിനെയും പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥിനി പറയുന്നു. 

ആരോഗ്യം മോശമാകുന്നുണ്ടെങ്കിലും ദീപ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. സമരം അവസാനിപ്പിക്കാന്‍ പലതവണ സര്‍വകലാശാല ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നിലാണ് ദീപ നിരാഹാര സമരം നടത്തുന്നത്. ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ എംജി സര്‍വകലാശാല കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടെങ്കിലും അധ്യാപകനെ പുറത്താക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ദീപ.

Kottayam, News, Kerala, Strike, Teacher, Student, Strike will not end without changing VC and teacher; 11th day of student's strike

കഴിഞ്ഞ 10 വര്‍ഷമായി ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് അതികഠിനമായ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് ദീപ പറഞ്ഞിരുന്നു. നീതി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും തന്റെ ജനതയ്ക്ക് വേണ്ടി പൊരുതിയേ മതിയാകൂവെന്നും ദീപ വ്യക്തമാക്കിയിരുന്നു.

Keywords: Kottayam, News, Kerala, Strike, Teacher, Student, Strike will not end without changing VC and teacher; 11th day of student's strike


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?