'പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ'വെന്ന് കത്ത്; വിചിത്ര കാരണം പറഞ്ഞ് വീടുവിട്ട 10-ാം ക്ലാസുകാരെ കണ്ടെത്തി
തൊടുപുഴ: (www.kvartha.com 04.11.2021) കാണാതായ 10-ാം ക്ലാസുകാരായ രണ്ടുവിദ്യാർഥികളെ കണ്ടെത്തി. ഇടുക്കി തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് ഇവരെ കാണാതായത്. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതെന്നുള്ള വിദ്യാർഥികളുടെ വാട്‌സ്‌ആപ് സന്ദേശവും പുറത്ത് വന്നിരുന്നു.
സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച് സ്കൂളിലെത്തിയാല്‍ വൈകിയതിനു അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്സ്ആപ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.
സുഹൃത്തിന്റെ വീട്ടിൽ ഏൽപിച്ച നോട് ബുകിൽ കത്തും എഴുതിവെച്ചായിരുന്നു വിദ്യാർഥികൾ വീടുവിട്ടത്. 'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ' എന്നായിരുന്നു വിദ്യാർഥികൾ കത്തിൽ എഴുതിയിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ കോടനാട് ആനപരിശീലന കേന്ദ്രത്തിന് സമീപത്ത് നിന്നാണ് കോടനാട് പൊലീസ് വിദ്യാർഥികളെ കണ്ടെത്തിയത്.
Powered by Info News For You

Keywords: News, Kerala, Thodupuzha, Missing, Students, Study class, Idukki, Natives, School, Social Media, House, Teacher, Police, Investigates, Missing students found.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment