ഡിസംബര്‍ 10ന് സെക്രടേറിയറ്റിന് മുന്നില്‍ സമരം; തനിക്കെതിരെയുള്ള റിപോര്‍ട് പുറത്തുവിട്ടത് മന്ത്രിയുടെ ഓഫിസ്; വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങളുമായി അനുപമ

തിരുവനന്തപുരം: (www.kvartha.com 26.11.2021) മനുഷ്യാവകാശദിനമായ ഡിസംബര്‍ പത്തിന് സെക്രടേറിയറ്റിനു മുന്നില്‍ സമരം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അനുപമ എസ് ചന്ദ്രന്‍. ദത്ത് വിഷയത്തില്‍ കുഞ്ഞുമായി പ്രത്യക്ഷ സമരത്തിനു നിലവില്‍ സാധ്യമല്ലെന്ന് പറഞ്ഞ അനുപമ 10നു ശേഷം എല്ലാവരുമായി കൂടിയാലോചിച്ച് തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്നും അറിയിച്ചു. വീഴ്ച വരുത്തിയവര്‍കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

Anupama announces further strike, Thiruvananthapuram, News, Strike, Trending, Child, Press meet, Allegation, Kerala

അനുപമ ഐ എ എസിന്റെ റിപോര്‍ട് സിഡബ്ല്യുസിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്നതായിരിക്കാനാണ് സാധ്യതയെന്നും അനുപമ ചൂണ്ടിക്കാട്ടി. റിപോര്‍ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. അനുപമ ഐഎഎസിന്റെ റിപോര്‍ടിനെ സംബന്ധിച്ച് വ്യക്തത വരണം. റിപോര്‍ട് ഒളിപ്പിച്ച് വയ്‌ക്കേണ്ടതല്ല. ആരൊക്കെ മൊഴി നല്‍കി, എന്താണ് മൊഴി എന്നു പുറത്തു വരണം. അങ്ങനെ വന്നാല്‍ തനിക്കും ഭര്‍ത്താവിനും എതിരെയുള്ള വ്യാജ പ്രചാരണം അവസാനിക്കുമെന്നും അനുപമ പറഞ്ഞു.

അനുപമ ഐഎഎസ് രണ്ടു തവണ മൊഴി എടുത്തു. വിശദമായ മൊഴി നല്‍കിയിട്ടും തന്റെ സമ്മതത്തോടെയാണ് ദത്തു നല്‍കിയതെന്നു വരുത്തിത്തീര്‍ക്കാന്‍ റിപോര്‍ടിലെ ചില ഭാഗങ്ങള്‍ മാത്രം പുറത്തു വിട്ടിരിക്കുകയാണ്. മന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഇത് ചെയ്യുന്നതെന്നും അനുപമ ആരോപിച്ചു. കുട്ടിയെ അന്വേഷിച്ച് ശിശുക്ഷേമ സമിതിയില്‍ ചെന്നതിന്റെ തെളിവുകള്‍ രജിസ്റ്ററില്‍നിന്ന് ചുരണ്ടി മാറ്റി. ഇതിനൊക്കെ സര്‍കാര്‍ വഴിയൊരുക്കുകയാണെന്നും അനുപമ കുറ്റപ്പെടുത്തി.

ശിശുക്ഷേമ സമിതിയില്‍ താന്‍ കുട്ടിയെ അന്വേഷിച്ചു ചെന്നതിനുശേഷമാണ് ആന്ധ്ര ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. അതൊന്നും സര്‍കാര്‍ പരിഗണിക്കുന്നതേയില്ല. റിപോര്‍ട് എന്താണെന്ന് അറിയാതെ, സമിതി ജനറല്‍ സെക്രടെറി ശിജുഖാനെ പുറത്താക്കില്ലെന്നു ജില്ലാ സെക്രടെറി പറയുകയാണ്. നടപടി എടുക്കില്ലെന്ന നിലപാടിലാണ് സര്‍കാരെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കാന്‍ തയാറാകുന്നില്ല. കുഞ്ഞിനെ കിട്ടിയാല്‍ തീരുന്ന പ്രശ്‌നമായി സര്‍കാര്‍ ഇതിനെ കാണുകയാണ്.

തനിക്കും അജിത്തിനുമെതിരെയുള്ള മോശം പ്രചാരണത്തിന് ഒരു കുറവുമില്ലെന്നും ഇതിനെല്ലാം പിന്നില്‍ സൈബര്‍ സഖാക്കളാണെന്നും അനുപമ കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഭാവി ജീവിതം ഇതിലൂടെ പ്രതിസന്ധിയിലാകുകയാണെന്നും അനുപമ പറഞ്ഞു. പക്ഷേ ഇനിയുള്ള സമരത്തിലും വീര്യം ഒട്ടും കുറയില്ല. കുട്ടിക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അനുപമ പറഞ്ഞു.

സംസ്ഥാന സര്‍കാര്‍ പ്രശ്‌നം കാര്യമായി എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍കാരിനെ സമീപിക്കുമെന്നും അനുപമ മുന്നറിയിപ്പ് നല്‍കി. കേസില്‍ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഇപ്പോഴും പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അതും അവരുടെ മനോഭാവത്തെയാണു കാണിക്കുന്നതെന്നും അനുപമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Keywords: Anupama announces further strike, Thiruvananthapuram, News, Strike, Trending, Child, Press meet, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?