വായു മലിനീകരണത്തെ തുടര്‍ന്ന് ഡെല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു; ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷന്‍; 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയില്ല
ന്യൂഡെല്‍ഹി: (www.kvartha.com 17.11.2021) വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് സ്‌കൂളുകളും കോളജുകളും അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷന്‍ അറിയിച്ചു. വായു മലിനീകരണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി.
നിര്‍മാണ പ്രവൃത്തികള്‍ക്ക് ഈ മാസം 21 വരെ വിലക്ക് ഏര്‍പെടുത്തി. സര്‍കാര്‍ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക് ഫ്രം ഹോം നടപ്പാക്കണം. 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും നഗരത്തില്‍ ഓടാന്‍ അനുമതിയില്ല. അവശ്യസാധനങ്ങള്‍ കയറ്റി വരുന്നവ ഒഴികെ ദേശീയ തലസ്ഥാനത്തേക്കുള്ള ട്രകുകള്‍ക്കും നവംബര്‍ 21 വരെ പ്രവേശനമില്ല.
ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സര്‍കാരുകളും നിര്‍ദേശം പാലിക്കണമെന്നും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷന്‍ അറിയിച്ചു. വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത് ഡെല്‍ഹിയില്‍ ഇപ്പോള്‍ 471 ന് മുകളിലാണ്.
Powered by Info News For You

Comments
Post a Comment