ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം
ഇടുക്കി: (www.kvartha.com 11.11.2021) മൂന്നാറില്‍ വീടിനുള്ളില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. മൂന്നാര്‍ കോളനിയിലെ കൃഷ്ണമൂര്‍ത്തിയുടെ മകന്‍ വിഷ്ണുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചികിത്സ കഴിഞ്ഞ് കുറ്റിയാര്‍വാലിയിലെ വീട്ടില്‍ വിശ്രമിക്കുന്ന പിതാവിനെ കാണുന്നതിനായി കൃഷ്ണമൂര്‍ത്തി ഭാര്യയെയും ഇളയ മകന്‍ വിശ്വയെയും കൂട്ടി ബുധനാഴ്ച ഉച്ചയോടെ പോയിരുന്നു.
ന്യൂ കോളനിയിലെ ബന്ധുവീട്ടില്‍ വിഷ്ണുവിനെ നിര്‍ത്തിയാണ് ഇവര്‍ പോയത്. എന്നാല്‍ അമ്മയും അനിയനും മടങ്ങിയെത്തുന്നതിന് കുറച്ചു മുന്‍പ് വിഷ്ണു സ്വന്തം വീട്ടിലേക്ക് വന്നു. കൃഷ്ണമൂര്‍ത്തിയും ഭാര്യയും മടങ്ങി വന്നപ്പോഴാണ് വീടിനുള്ളില്‍ സാരി കൊണ്ടു കെട്ടിയ ഊഞ്ഞാലില്‍ കഴുത്തു കുരുങ്ങിയ നിലയില്‍ വിഷ്ണുവിനെ കണ്ടത്.
ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നല്ലതണ്ണി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു.
Keywords: Idukki, News, Kerala, Death, Death, Treatment, House, Hospital, 10 year old boy died in Idukki
Powered by Info News For You

Comments
Post a Comment