സാധാരണക്കാരെ പ്രതിസന്ധിയിലാക്കി തക്കാളി വില കുതിച്ചുയരുന്നു; 100 കടന്ന് മുന്നോട്ട്
ന്യൂഡെല്‍ഹി: (www.kvartha.com 24.11.2021) സാധാരണക്കാരെ പ്രതിസന്ധിയിലാക്കി തക്കാളി വില കുതിച്ചുയരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് തക്കാളി വില ഉയര്‍ന്നത്. പലയിടത്തും തക്കാളി വില കിലോയ്ക്ക് 20ല്‍ നിന്ന് 100 രൂപയായി ഉയര്‍ന്നു.
മിക്ക ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് തക്കാളി വില്‍ക്കുന്നത്. ഈ മാസം ആദ്യം കിലോയ്ക്ക് 40 രൂപ മാത്രമായിരുന്ന ചെന്നൈയില്‍ തക്കാളി കിലോയ്ക്ക് 140 രൂപയിലേക്ക് കുതിച്ചു. തക്കാളി ക്ഷാമം ഏറ്റവും രൂക്ഷം ഇവിടെയാണ്. രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉത്പാദകരായ ആന്ധ്രാപ്രദേശില്‍ കിലോയ്ക്ക് 100 രൂപയാണ് വില.
നിലവില്‍ മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നും കര്‍ണാടകയിലെ ചിക്ബുള്ളാപൂരില്‍ നിന്നുമാണ് സാധനങ്ങള്‍ കൂടുതലായി എത്തുന്നത്. വലിയ തോതില്‍ തക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ മഴക്കെടുതിയില്‍ നശിച്ചതും ഡീസല്‍ വില വര്‍ധനവുമാണ് വിലക്കയറ്റത്തിന് കാരണം.
Keywords: New Delhi, News, National, Vegetable, Price, Rain, Tomato, Price of tomatoes hiked following rains in several southern states
Powered by Info News For You

Comments
Post a Comment