ആമസോണ്‍ വഴി 1000 കിലോയോളം കഞ്ചാവ് കടത്തിയതായി പൊലീസ്; കമ്പനിയുടെ എക്സിക്യൂടീവുമാരെ ചോദ്യം ചെയ്യും

ഭോപാല്‍: (www.kvartha.com 16.11.2021) ഓണ്‍ലൈന്‍ ടെക് ഭീമന്മാരായ ആമസോണ്‍ വഴി 1000 കിലോയോളം കഞ്ചാവ് കടത്തിയതായി  മധ്യപ്രദേശ് പൊലീസ്. സംഭവത്തില്‍ കമ്പനിയുടെ എക്സിക്യൂടീവുമാരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 20 കിലോ കഞ്ചാവുമായി രണ്ടുപേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇവരെ ചോദ്യം ചെയ്തതോടെയാണ് ആമസോണ്‍ ഇന്‍ഡ്യ വെബ്സൈറ്റ് വഴിയാണ് അന്തര്‍സംസ്ഥാന വില്‍പന നടത്തുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായി പൊലീസ് പറഞ്ഞു. ഇതിന് 148,000 ഡോളര്‍ വില വരും. 

News, National, Police, Crime, Arrest, Arrested, Technology, MP Police Questioning Amazon India Executives Over Marijuana Smuggling

ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആമസോണ്‍ എക്സിക്യൂടീവുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കമ്പനി അന്വേഷണം ആരംഭിച്ചതായും ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട ഒരു ഉല്‍പന്നവും ലിസ്റ്റ് ചെയ്യാനോ വില്‍ക്കാനോ അനുവദിക്കില്ലെന്നും ആമസോണ്‍ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Keywords: News, National, Police, Crime, Arrest, Arrested, Technology, MP Police Questioning Amazon India Executives Over Marijuana Smuggling


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?