100 വയസുകാരിയുടെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍; മക്കള്‍ തിരിഞ്ഞു നോക്കാറില്ലായിരുന്നുവെന്ന് നാട്ടുകാര്‍, പൊലീസ് കേസെടുത്തു
കൊല്ലം: (www.kvartha.com 07.11.2021) പട്ടാഴിയില്‍ വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാഴി കന്നിമേല്‍ സ്വദേശിനി ജാനകി അമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മക്കളുള്ള ജാനകി അമ്മയുടെ മൂന്നുമക്കള്‍ നേരത്തേ മരിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകന്‍ സുരേന്ദ്രനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അഞ്ചുദിവസം കഴിഞ്ഞ് സുരേന്ദ്രന്‍ തന്നെയാണ് അമ്മ മരിച്ച വിവരം അറിയിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
മറ്റു മക്കളോ ബന്ധുക്കളോ ജാനകി അമ്മയെ തിരിഞ്ഞു നോക്കാറില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരണത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്തു. ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 100 വയസുകാരിയുടെ മൃതദേഹം പുഴുവരിച്ച നിലയിലാണ് ഉണ്ടായിരുന്നതെന്നും അഞ്ചുദിവസത്തോളം പഴക്കമുണ്ടെന്നും സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment