അങ്കമാലിയില്‍ 100 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉള്‍പെടെ 3 പേര്‍ പിടിയില്‍
എറണാകുളം: (www.kvartha.com 08.11.2021) അങ്കമാലി കറുകുറ്റിയില്‍ 100 കിലോയിലധികം കഞ്ചാവുമായി ഒരു സ്ത്രീ ഉള്‍പെടെ 3മൂന്നുപേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നും റോഡ് മാര്‍ഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.
പെരുമ്പാവൂര്‍ സ്വദേശിയാ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്ത്രീയുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
മൂന്നുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
Keywords: Ernakulam, News, Kerala, Woman, Arrest, Custody, Crime, Police, Vehicles, Three arrested with 100 kg cannabis
Powered by Info News For You

Comments
Post a Comment